പ്രശാന്ത് വർമയും തേജ സജ്ജയും
തേജ സജ്ജയെ നായകനാക്കി സംവിധായകൻ പ്രശാന്ത് വർമ്മ ഒരുക്കുന്ന ഇന്ത്യൻ സൂപ്പർഹീറോ ചിത്രമായ ഹനു-മാൻ അണിയറയിൽ തയ്യാറെടുക്കുകയാണ്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
സിനിമയുടെ റിലീസിന് മുന്നോടിയായി അയോധ്യ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് ഹനു-മാൻ ടീം. തേജ സജ്ജയും പ്രശാന്ത് വർമ്മയും സംഘാംഗങ്ങളും ചൊവ്വാഴ്ച ക്ഷേത്രം സന്ദർശിച്ചു. ടീസറിന് ലഭിച്ച പ്രതികരണത്തിൽ ടീം ആഹ്ലാദത്തിലാണ്. അടുത്ത സെറ്റ് പ്രൊമോഷനുകൾ ആരംഭിക്കുന്നതിന് മുമ്പ് ആത്മീയ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ഹനുമാൻ ടീം.
അമൃത അയ്യർ ആണ് നായികയായി എത്തുന്നത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ചിത്രം കെ നിരഞ്ജൻ റെഡ്ഡിയാണ് വമ്പൻ ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമാണ്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. പി.ആർ.ഒ : ശബരി
Content Highlights: hanuman telugu movie team visited ayodhya temple, teja sajja pan indian movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..