ഇദ്ദേഹമാണ് ഹന്‍സികയുടെ വരന്‍; വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രങ്ങള്‍


ഹൻസിക പങ്കുവച്ച ചിത്രം

നടി ഹന്‍സിക വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്‍. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പില്‍ വച്ച് സുഹൈല്‍ ഹന്‍സികയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രവും നടി പങ്കുവച്ചു.

രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്.



ഈ വര്‍ഷം ഡിസംബറില്‍ ജയ്പുരില്‍വെച്ചാകും വിവാഹം. വിവാഹവേദിയാകുന്നത് ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ്. തികച്ചും രാജകീയമായാവും വിവാഹം നടക്കുക.
തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാല്‍, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂര്‍ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008-ല്‍ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.

Content Highlights: Hansika Motwani announces her engagement to Sohail Kathuria, Instagram photos, wedding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented