ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് എന്നീ ചിത്രങ്ങളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത്ത. ഇരുചിത്രങ്ങളും മികച്ചതാണെന്ന് ഹന്‍സല്‍ മേത്ത കുറിച്ചു. അലിഗഡ്, ഒമെര്‍ത്ത, സ്‌കാം 1992 (വെബ് സീരീസ്) എന്നിവ ഒരുക്കിയ സംവിധായകനാണ് ഹന്‍സല്‍ മേത്ത

കരുത്തുറ്റ ചിത്രമാണ് നായാട്ട്. ഉദ്വേഗം സൃഷ്ടിക്കുന്നതും സൂക്ഷ്മത പുലര്‍ത്തിയതുമായ സിനിമ. അതിഗംഭീര കഥാപാത്രങ്ങള്‍. മികച്ച സംവിധാനവും അഭിനയവും. കാണുക- ഹന്‍സല്‍ മേത്ത ട്വിറ്ററില്‍ കുറിച്ചു.

അതിശക്തമായ വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കുന്ന ചിത്രം എന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. തീപ്പൊരി പ്രസംഗമില്ല, പൊങ്ങച്ചമില്ല, തികച്ചും സത്യസന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Hansal mehta praises Nayattu The Great Indian Kitchen Movies