ള്‍ക്കൂട്ടവും അകമ്പടിക്കാരും അംഗരക്ഷകരുമില്ലാത്ത ഒരു സിനിമാതാരത്തെ സങ്കല്‍പിക്കാന്‍ കഴിയുമോ? അങ്ങനെ ഏതെങ്കിലുമൊരു നടി ഈ സാഹസത്തിന് മുതിര്‍ന്നാല്‍ ദേഹോപദ്രവമേല്‍ക്കാതെയും മാനം പോകാതെയും തിരിച്ചെത്താനാവുമെന്ന് ഒരു ഉറപ്പമില്ല.

എന്നാല്‍, കഴിഞ്ഞ ദിവസം ബോളിവുഡിന്റെ സ്വന്തം മുംബൈയിലെ തെരുവുകളിലൂടെ ഒരു നടി ഒറ്റയ്ക്ക് അലഞ്ഞുനടന്നു. അംഗരക്ഷകര്‍ പോയിട്ട് കൂട്ടിന് ഒരാള്‍ പോലുമില്ലാതെ. വെറുമൊരു നടിയല്ല, മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ നേടിയ ഹെയ്ൽ മരിയ ബെറിയാണ് ഒരൊറ്റ കുഞ്ഞും അറിയാതെ, തനി സാധാരണക്കാരിയായി ഒറ്റയ്ക്ക് മുംബൈ നഗരം കണ്ട് നടന്നത്. മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഏക കറുത്തവര്‍ഗക്കാരികൂടിയാണ് ബെറി.

ബെറിയെ നഗരവാസികളാരും തിരിച്ചറിഞ്ഞില്ല. ഒരു ഓസ്‌ക്കര്‍ ജേതാവ് നഗരത്തിലെത്തിയ കാര്യം മറ്റ് സിനിമാക്കാരോ പോലീസോ ഒന്നും അറിഞ്ഞില്ല.

2001ല്‍ മോണ്‍സ്റ്റര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കർ നേടിയ ബെറി അമരിക്കയില്‍ തരിച്ചെത്തിയശേഷം ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കണ്ടപ്പോഴാണ് വിഖ്യാതമായ എക്സ് മെൻസീരീസിലെ താരം മുംബൈയിലുണ്ടായിരുന്നുവെന്ന കാര്യം ലോകമറിഞ്ഞത്.

halleberry

ചേരികള്‍ക്കും അമ്പരചുംബികള്‍ക്കും അപ്പുറത്ത് തെളിഞ്ഞുനില്‍ക്കുന്ന പ്രഭാത സൂര്യന്റേതാണ് ഒരു ചിത്രം. മറ്റൊന്ന് കല്ല് പതിച്ച നടവഴിയിലൂടെ അലസമായി നടക്കുന്നതിന്റേതാണ്. നഷ്ടപ്പെട്ട് അലയാന്‍ സമയം കണ്ടെത്തി എന്നൊരു കുറിപ്പുമുണ്ട്.

halleberry

ഇതാദ്യമായല്ല ബെറി ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്ലസ് എന്ന ചിത്രത്തില്‍ സാരി ധരിച്ചും ഹെന്നയും വളകളുമണിഞ്ഞാണ് ബെറി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ഇതിഹാസവുമായി അടുത്ത ബന്ധമുള്ളതായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.

Content Highlights : Halle Berry, X-Men series, Die Another Day, in Mumbai