എച്ച് സിനിമയുടെ പോസ്റ്റർ, സംവിധായകനൊപ്പം ഉർവശി
ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ് വെൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "എച്ച്".
പോലീസുകാരന്റെ മരണം ഉൾപ്പെടെ ഉർവ്വശിയുടെ പുറത്തിറങ്ങാനിരിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് 'എച്ച്'. ധ്യാനിനൊപ്പം ആദ്യമാണെങ്കിലും വിനീത് ശ്രീനിവാസനൊപ്പം 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിൽ ഉർവ്വശി പ്രധാന വേഷം ചെയ്തിരുന്നു.
പ്രൊജക്റ്റ് ഡിസൈനർ- ഡേവിസൺ സി ജെ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പി ആർ ഒ- എ.എസ് ദിനേശ്.
മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം 'ഖാലിപ്പേഴ്സ്' അടുത്ത മാസം റിലീസാകും. ധ്യാൻ ശ്രീനിവാസൻ, അജുവർഗ്ഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
Content Highlights: H malayalam new movie poster, urvashi, dhyan sreenivasan, sreenath bhasi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..