ചെന്നൈ: സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പഠിപ്പ് മുടങ്ങിയ പെണ്‍കുട്ടിയ്ക്ക് കൈത്താങ്ങുമായി സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ്. 

കോയമ്പത്തൂര്‍ സ്വദേശിനി സുകന്യയെന്ന പെണ്‍കുട്ടിയെയാണ് പ്രകാശ് സഹായിച്ചത്. സെമസ്റ്റര്‍ ഫീസ് അടക്കാനാകാതെ വന്നപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സുകന്യയുടെ പഠനം വഴിമുട്ടി.

പെണ്‍കുട്ടിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രകാശ് പഠന ചെലവ് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടെ മകനാണ് ജി.വി പ്രകാശ്.