പൃഥ്വിരാജ്, ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ, ബേസിൽ ജോസഫ് | ഫോട്ടോ: www.facebook.com/PrithvirajSukumaran, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
പുതുവത്സര ദിനത്തിൽ സർപ്രൈസുമായി പൃഥ്വിരാജ് സുകുമാരൻ. താനും ബേസിൽ ജോസഫും ഒരുമിക്കുന്നു എന്ന വാർത്തയാണ് പൃഥ്വി പുറത്തുവിട്ടത്. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.
ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വർഷം മുമ്പേ കേട്ട കഥയാണെന്നും ഓർക്കുമ്പോൾത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി എടുത്തുപറഞ്ഞു.
ബേസിൽ ജോസഫും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസിനും കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ടെന്ന് ബേസിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്ക്രീനിൽ ഒരുമിക്കാനാവുതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ കൂട്ടിച്ചേർത്തു.
സംവിധായകരായ പ്രജേഷ് സെൻ, മിഥുൻ മാനുവൽ തോമസ്, ഡിനോയ് പൗലോസ് എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Content Highlights: guruvayoor ambala nadayil title poster out, prithviraj sukumaran and basil joseph
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..