മലയാളം വായിക്കാൻ പഠിച്ച് 'നാലാംമുറ'ക്ക് ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരം!! വീഡിയോ വൈറൽ


ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ' നാലാം മുറ'

​ഗുരു സോമസുന്ദരം | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

മിന്നൽ മുരളി എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ താരമാണ് ഗുരു സോമസുന്ദരം. മലയാളം സിനിമകളിൽ അതിനു മുൻപ് വേഷമിട്ടിട്ടുണ്ടെങ്കിലും, മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടികൊടുത്തു. മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഗുരു സോമസുന്ദരം.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അടുത്തതായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും ഈ ചിത്രത്തിലൊരു മുഖ്യവേഷത്തിലെത്തുന്നു.

ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ' നാലാം മുറ'. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രം അതിന്റെ അവസാനവട്ട പ്രവർത്തനങ്ങളിലാണ്. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാൻ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്. തമിഴ്നാട് സ്വദേശിയായ താരം മലയാളം സിനിമകളിൽ അഭിനയിക്കാൻ എടുക്കുന്ന എഫോർട്ടിനു കൈയടി നൽകുകയാണ് പ്രേക്ഷകർ ഇപ്പോൾ.

സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം -ഗോപീ സുന്ദർ. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. കലാസംവിധാനം -അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം -നയന ശ്രീകാന്ത്. മേയ്ക്കപ്പ് -റോണക്സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയിൻമെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്.

കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.

Content Highlights: guru somasundaram malayalam dubbing video for new malayalam movie, naalam mura, biju menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented