ന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ​ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'ഗുഞ്ചൻ സക്സേന:ദി കാർഗിൽ ഗേളിന്റെ ട്രെയിലർ പുറത്തിറങ്ങി.

നവാഗതനായ ശരൺ ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് ​കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാർച്ചിൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനവും അനുബന്ധ ലോക്ക്ഡൗണും കാരണം റിലീസ് മാറ്റി വച്ചിരിക്കുകയായിരുന്നു. തുടർന്ന് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഓഗസ്റ്റ് 12 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. അംഗദ് ബേദി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Content Highlights :Gunjan Saxena The Kargil Girl Trailer Jhanvo Kapoor Bollywood