ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, ​ഗ്രാനിക്ക് തുടക്കം


വെള്ളായണിയിലെ സൗപർണ്ണികയിൽ തിരക്കഥാകൃത്ത് വിനു എബ്രഹാം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നടൻ റിയാസ് നിർമ്മകല ഫസ്റ്റ് ക്ലാപ്പും നൽകി.

'​ഗ്രാനി' സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും

അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗരവധു തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത കലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗ്രാനി.

കാത്തോ ഫിലിംസിൻ്റെ ബാനറിൽ കലാധരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഞായറാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു.

വെള്ളായണിയിലെ സൗപർണ്ണികയിൽ തിരക്കഥാകൃത്ത് വിനു എബ്രഹാം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നടൻ റിയാസ് നിർമ്മകല ഫസ്റ്റ് ക്ലാപ്പും നൽകി. ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ബാലതാരങ്ങളായ നിവിൻ, പാർവ്വതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തോമസ്.കെ.ജോസഫ്, ലീനാ നായർ, ശോഭാ മോഹൻ, ജയകൃഷ്ണൻ, ബിജു പപ്പൻ. തിരുമല രാമചന്ദ്രൻ ,ഗായത്രി സുബ്രഹ്മണ്യം , റിയാസ് നർമ്മ കല, സുരേഷ് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

തിരക്കഥാകൃത്ത് വിനു എബ്രഹാമും സംവിധായകൻ കലാധരനും

കഥ, - ഗാനങ്ങൾ - കലാധരൻ. തിരക്കഥ, സംഭാഷണം - വിനു എബ്രഹാം. സംഗീതം - ജയൻ പിഷാരടി, ഛായാഗ്രഹണം - ഉണ്ണി മടവൂർ. എഡിറ്റിംഗ് - വിപിൻ മാത്തൂർ, മേക്കപ്പ് - ലാൽ കരമന. കോസ്റ്റ്യും - ഡിസൈൻ ശ്രീകുമാർ പൂജപ്പുര, അസ്സോസ്സിയേറ്റ് ഡയറക്ടർ - ബാബു ജാനകി രാമൻ. നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല, പ്രൊഡക്ഷൻ കൺട്രോളർ-സേതു അടൂർ. പി.ആർ.ഓ - വാഴൂർ ജോസ്. ഫോട്ടോ - ഹരി തിരുമല.

Content Highlights: granny movie by kaladharan shooting started, vinu abraham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented