ധു സി നാരായാണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സില്‍ ഷമ്മി എന്ന സൈക്കോയുടെ ഭാര്യയായി വേഷമിട്ട സിമിയെ ആരും മറക്കാനിടയില്ല. യഥാര്‍ഥ പേര് ഗ്രേസ് ആന്റണി എന്നാണെങ്കിലും ഗ്രേസിന്റെ ഏഴാമത്തെ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ് എങ്കിലും സിമിയായാണ് നടി ഇപ്പോഴും അറിയപ്പെടുന്നത്. നല്ലൊരു നര്‍ത്തകി കൂടിയായ ഗ്രേസിന് ചെറുപ്പം തൊട്ടേയുണ്ടായിരുന്ന അടങ്ങാത്ത അഭിനയമോഹമാണ് സിനിമയിലെത്തിച്ചത്. ഇപ്പോഴിതാ സംവിധായിക കൂടിയാവുകയാണ് നടി. 

ക്‌നോളജ് എന്ന പേരില്‍ ഒരു കുഞ്ഞു ഹ്രസ്വചിത്രമാണ് ഗ്രേസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ ആന്‍ഡ്രൂസ്, തുടങ്ങി നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. 

ചിത്രത്തിന്റെ തിരക്കഥയും ഗ്രേസ് തന്നെയാണ് നിര്‍വഹിച്ചത്. ഗ്രേസും എബി ടോം സിറിയകും ചേര്‍ന്നാണ് നിര്‍മ്മാണം. അജയ് കുഞ്ഞുമോന്‍ ആണ് ഛായാഗ്രഹണം.

first look poster

Content Highlights : grace antony short film knowledge first look poster