'ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം' ഷമ്മിയുടെ ആണധികാരത്തെ ഒറ്റ ഡയലോഗിലൂടെ നിശ്ശബ്ദമാക്കിയ സിമി ഇടിച്ചുകയറിയത് കുമ്പളങ്ങി നൈറ്റ്‌സ് കണ്ട ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്കാണ്. കുമ്പളങ്ങി നൈറ്റ്‌സ് വെള്ളിത്തിരയില്‍ പ്രശംസ നേടുമ്പോള്‍ തന്റെ അടുത്ത സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ് സിമിയായി വേഷമിട്ട ഗ്രേസ് ആന്റണി.

വിനയ് ഫോര്‍ട്ട് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് ഗ്രേസ് വേഷമിടുന്നത്. ഹാപ്പി അവര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടില്ല. 

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങിലൂടെയാണ് ഗ്രേസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

Content Highlights: grace Antony actress kumbalangi nights to star in vinay fortt movie happy our entertainment