തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിലൂടെ സംഗീതാരാധകര്‍ അറിഞ്ഞു തുടങ്ങിയ വയലിനിസ്റ്റ് ഗോവിന്ദ് മേനോന്‍ ഇന്നു തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീത സംവിധായകനാണ്. ഗോവിന്ദ് വസന്തയാണ്. വിജയ് സേതുപതി-തൃഷ എന്നിവരഭിനയിച്ച 96ലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോവിന്ദ് ആയിരുന്നു. 96നു ശേഷം തമിഴില്‍ തിരക്കുള്ള സംഗീത സംവിധായകരിലൊരാളായിരിക്കയാണ് ഗോവിന്ദ്.

ഗോവിന്ദിന്റെ സംഗീതത്തിന് പുറമേ ഇപ്പോള്‍ വാര്‍ത്തയാകുന്നത്, അദ്ദേഹത്തിന്റെ മെയ്‌ക്കോവര്‍ വീഡിയോ ആണ്.  തൈക്കുടം ബ്രിഡ്ജ് മുതല്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്ന ഏതൊരാളുടെയും കണ്ണില്‍ ആദ്യം പെടുന്നത് തടിച്ചുരുണ്ട, വയറ് ചാടിയ ഗോവിന്ദിന്റെ രൂപമാണ്. എന്നാല്‍ ആറു മാസത്തെ കഠിന ഫിറ്റ്നസ് ഉപാധികളോടെ തന്റെ ശരീരഭാരം കുറച്ച് പുതിയ അതിശയിപ്പിക്കുന്ന ലുക്കിലെത്തി ഏവരെയും ഞെട്ടിച്ചിരുന്നു ഗോവിന്ദ്. 

ഇപ്പോഴിതാ, ഈ മെയ്‌ക്കോവറിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗോവിന്ദ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ ഒരൊന്നന്നര പ്രചോദനമാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. 

Content Highlights : Govind Vasantha make over Video music director Govind Menon fitness secrets