ലോക്ക്ഡൗണിനെ തുടർന്ന് നിർത്തി വച്ചിരിക്കുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാൻ അനുമതി നല്‍കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. മെയ് നാല് മുതലാണ് അനുമതി നൽകുക. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന ജോലികൾക്കാണ് അനുമതി നൽകുകയെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി

എ.കെ.ബാലന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും.

പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്‌, സംഗീതം, സൗണ്ട്‌ മിക്സിങ്ങ്‌ എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം.ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്ക്‌ ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാൻ.

Content Highlights : government permits to start Films Post Production Works by may fourth