ഗൗരി ജി കിഷൻ
മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിലേക്ക് പ്രധാന വേഷത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ ക്ഷണിച്ച് നടി ഗൗരി കിഷൻ. എസ് ഒറിജിനൽസ്, ഇമോഷൻ കൺസെപ്റ്റ്സ് എന്നീ ബാനറുകളിൽ സ്രുജൻ, ആരിഫ് ഷാഹുൽ, സുധിൻ സുഗതൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണുദേവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും.
ഈ കോവിഡ് കാലഘട്ടത്ത് ഒരുപാട് പേർ മാനസികമായും സാമ്പത്തികമായും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ്. ഈ അവസരത്തിൽ വളർന്നുവരുന്ന അഭിനേതാക്കൾക്ക് അവസരം നൽകാനാണ് ഉദ്ദേശിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ റിലീസാകാൻ പോകുന്ന ഒരു റൊമാന്റിക്- മ്യുസിക്കലാണ് ഈ പ്രോജക്ട്- ഗൗരി പറഞ്ഞു.
ആദ്യചിത്രമായ '96'ലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ ഏവരുടെയും മനം കവർന്ന നടിയാണ് ഗൗരി കിഷൻ. ഈ ചിത്രത്തിലെ തന്റെ ഓഡീഷൻ അനുഭവത്തെക്കുറിച്ച് ഇന്നലെ ഗൗരി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ ശ്രദ്ധനേടിയിരുന്നു.
നിങ്ങളുടെ ഉള്ളിൽ ഒരു ആക്ടറുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ വിഡിയോക്ക് ശേഷമുള്ള ലിങ്കിൽ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തം അയ്ക്കാൻ പറഞ്ഞാണ് ഗൗരി കിഷൻ വീഡിയോ അവസാനിപ്പിക്കുന്നത്.
www.emotionconcepz.com എന്ന വെബ്സൈറ്റ് വഴിയാണ് ഓഡീഷൻ നടക്കുന്നത്. ആപ്ലിക്കേഷൻ സബ്മിറ്റ് ചെയേണ്ട അവസാന തിയതി ജൂലായ് 12. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
Content Highlights: Gouri G Kishan new musical romantic Movie, audition call
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..