Movie Poster
ഇംഗ്ലീഷ് ഭാഷയിൽ കേരളത്തിലൊരു സിനിമ ഒരുങ്ങുന്നു. ഗറില്ല മൈ സൂപ്പർമാൻ എന്ന പേരിലൊരുങ്ങുന്ന സിനിമയിൽ ഒരു ഗറില്ലയാണ് പ്രധാന കഥാപാത്രം. കഥ നടക്കുന്നത് അമേരിക്കയിലെ ഒരു ഫ്ലാറ്റിലാണെങ്കിലും സിനിമ ചിത്രീകരണം കേരളത്തിലാണ്. ബാക്കിയെല്ലാം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ചിത്രീകരണം സാധ്യമാക്കുക.
ഡിലൈറ്റഡ് ഇന്റർനാഷണൽ എന്ന പ്രൊഡക്ഷൻ കമ്പനിവഴി ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമയ്ക്ക് ഫണ്ട് കണ്ടെത്തുക. കോഴിക്കോട് വിമാന ദുരന്തത്തെ ആസ്പദമാക്കി സിനിമ ചിത്രീകരണം തുടങ്ങിയ മായ ആണ് ഗറില്ലയുടെയും സംവിധാനം നിർവഹിക്കുക. ആ സിനിമയുടെ ചിത്രീകരണം കോവിഡ് ലോക്ക്ഡൗണുകളെ തുടർന്ന് താത്കാലികമായി നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയ മുതൽമുടക്കിൽ മികച്ചൊരു സിനിമയെടുക്കാൻ തീരുമാനിച്ചതെന്ന് മായ പറയുന്നു.
അമേരിക്കയിലെ ഒരു ഫ്ലാറ്റിൽ കടന്നുകൂടുന്ന ഗറില്ലയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാതന്തു. ഒടിടി വഴി പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷിന് പുറമെ നാല് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയാകും സിനിമ പ്രദർശനത്തിനെത്തിക്കുക.
content highlights : gorilla my superman movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..