-
മുംബൈ: ദ ഷാരൂഖ് ഖാന് ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് നേടി മലയാളി വിദ്യാര്‍ഥിനി. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്തറയില് ഭാസിയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.
മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിംങ് ഖാന് സ്കോളര്‍ഷിപ്പ് സമ്മാനിച്ചു. കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപികയ്ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചത്.
സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്.
രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 800 വിദ്യാര്‍ഥികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഗോപികയെ അംഗീകാരം തേടിയെത്തിയത്.
വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ നേട്ടത്തില്‍ ഗോപികയെ അഭിനന്ദിക്കുന്നു. ഗോപികയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാന്‍ പ്രകീര്‍ത്തിക്കുന്നു. ലാ ട്രോബ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ഈ പെണ്‍കുട്ടി ഒരു മുതല്കൂട്ടാകട്ടെ- ഷാരൂഖ് ഖാന് പറഞ്ഞു.
Content Highlights: Gopika Kottantharayil Bhasi from thirssur wins Shah Rukh Khan La Trobe University PhD Scholarship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..