ഇത് 'ഷോ ഓഫ്' അല്ല; വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത്‌ ഗോപി സുന്ദര്‍


വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്‌സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

ഗോപി സുന്ദർ ഫെയ്‌സ്ബുക്കിൽ പങ്കുവയ്ച്ച ചിത്രം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായാണ് ഗോപി സുന്ദര്‍ സംഭാവന ചെയ്തത്.

ഇത് 'ഷോ ഓഫ്' അല്ല. പകരം ആവശ്യമുള്ളവരെ സഹായിക്കുന്നതിന് പ്രചോദനമേകുന്നതാണ്. വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. എന്റെ പോസ്റ്റ് കണ്ടിട്ട് നിങ്ങളില്‍ കുറച്ച് പേരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കരുതുന്നു. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പോരാടം- ഗോപി സുന്ദര്‍ കുറിച്ചു.

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്‌സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളികളായത്.

Content Highlights:Gopi Sundar take parts vaccine challenge Chief Minister fund, Covid Pandemic

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented