ഗോപി സുന്ദർ ഗോൾഡൻ വിസ സ്വീകരിക്കുന്നു | photo: special arrangements
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് യു.എ.ഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് വെച്ച് സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ കൈപ്പറ്റിയത്. ഭാര്യ അമൃത സുരേഷിനൊപ്പമാണ് ഗോപി സുന്ദര്‍ എത്തിയത്.
ഗായിക അമൃത സുരേഷിന് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും ഒക്കെ യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസകള്‍ക്കുള്ളത്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ വിസ പുതുക്കി നല്‍കും.
പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ യു.എ.ഇ. ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്.
Content Highlights: gopi sundar music director received golden visa
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..