ക്ഷയ് കുമാര്‍, കരീന കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജ് മെഹ്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുഡ് ന്യൂസ്. ചിരി പടര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയ്​ലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാരായി അക്ഷയ്കുമാറും കരീനയുമെത്തുന്നു. ഏറെ നാള്‍ കാത്തിരുന്നിട്ടും ഒരു കുഞ്ഞിനെ താലോലിക്കാനാവാതെ ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സയ്ക്ക് വിധേയരാവുകയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്ന് ട്രെയ്​ലർ സൂചിപ്പിക്കുന്നു. കോമഡി, ഡ്രാമ, സസ്‌പെന്‍സ് എല്ലാം തികഞ്ഞ ഒരു എന്റര്‍ടെയിനറായിരിക്കുമെന്നാണ് ട്രെയ്​ലർ പറയുന്നത്.

കഥയും തിരക്കഥയും ജ്യോതി കപൂറിന്റേതാണ്. ദില്‍ജിത്ത്, കിയാര അദ്വാനി തുടങ്ങിയവരും വേഷമിടുന്നു. ഹീരൂ യഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, ശശാങ്ക് കെയ്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ 27ന് തീയേറ്ററുകളിലെത്തും.

Content Highlights : goodnewwz movie trailer akshay kumar kareena kapoor