കുമ്പളങ്ങി നൈറ്റ്‌സിനും ഉറിക്കും ഗൊല്ലാപ്പുടി ശ്രീനിവാസ് പുരസ്‌കാരം


മികച്ച നവാഗതസംവിധായകര്‍ക്ക് കഴിഞ്ഞ 23 വര്‍ഷമായി നല്‍കി വരുന്ന ദേശീയ അംഗീകാരമാണിത്. 2018ലെ പുരസ്‌കാരം 96നായിരുന്നു. സി പ്രേംകുമാറാണ് ഏറ്റുവാങ്ങിയത്.

-

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന് കഴിഞ്ഞ ഗൊല്ലാപ്പുടി ശ്രീനിവാസ് ദേശീയ പുരസ്‌കാരം. 2019ലെ പുരസ്‌കാരമാണ് സിനിമയ്ക്ക് ലഭിച്ചത്. സംവിധായകന്‍ മധു സി നാരായണനാണ് പുരസ്‌കാരം നല്‍കുക. ഉറി സംവിധാനം ചെയ്ത ആദിത്യ ധര്‍ മധുവിനൊപ്പം ഈ പുരസ്‌കാരം പങ്കിടും.

1,50,000 രൂപയും മൊമന്റോയുമാണ് പുരസ്‌കാരം. ഭരത് ബാല, ജയേന്ദ്ര, രാം മദ്വാനി, ഭരദ്വാജ് രംഗന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളില്‍ നിന്നായി 22 അപേക്ഷകളില്‍ നിന്നാണ് മധു സി നാരായണനും ആദ്യത്യയും പുരസ്‌കാരത്തിന് അര്‍ഹരായത്.

മികച്ച നവാഗതസംവിധായകര്‍ക്ക് കഴിഞ്ഞ 23 വര്‍ഷമായി നല്‍കി വരുന്ന ദേശീയ അംഗീകാരമാണിത്. 2018ലെ പുരസ്‌കാരം 96നായിരുന്നു. സി പ്രേംകുമാറാണ് ഏറ്റുവാങ്ങിയത്.

തെലുഗു നടനും തിരക്കഥാകൃത്തുമൊക്കെയായിരുന്നു ഗൊല്ലാപ്പുടി മാരുതി റാവുവിന്റെ മകനാണ് ഗൊല്ലാപ്പുടി ശ്രീനിവാസ്. 1992ല്‍ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിലാണ് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്മരണയില്‍ 1997 മുതല്‍ രാജ്യത്തെ മികച്ച നവാഗതസംവിധായകര്‍ക്ക് ഈ പുരസ്‌കാരം നല്‍കി വരുന്നു. ആഗസ്റ്റ് 12ന് ചെന്നൈയില്‍ വച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

Content Highlights : Gollapudi Srinivas National Award 2019 for kumbalangi nights and uri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022

More from this section
Most Commented