Golden Globes
78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന് ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഐ കെയര്‍ എ ലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച ചിത്രം (ഡ്രാമ)- നൊമാദ്ലാന്‍ഡ്
മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം
മികച്ച നടന് (ഡ്രാമ)- ചാഡ്വിക് ബോസ്മാന് (മരണാനന്തര പുരസ്കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം)
മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)
മികച്ച നടന് മ്യൂസിക്കല്‍/ കോമഡി വിഭാഗം)- സാച്ച ബാറോണ്‍ കൊഹന് (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം)
മികച്ച സംവിധായകന്- ചോലെ സാവോ (നൊമാദ്ലാന്‍ഡ്)
മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)
മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്ക്കിന് (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)
മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍
മികച്ച ഓറിജിനല്‍ സ്കോര്‍-സോള്‍
മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)
ടെലിവിഷന്‍ വിഭാഗം
മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി (ഡ്രാമ)- എമ്മ കോറിന് (ദി ക്രൗണ്‍)
മികച്ച നടന് (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച സഹനടി (ഡ്രാമ)- ഗില്ലന്‍ ആന്ഡേഴ്സണ് (ദി ക്രൗണ്‍)
മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്മോള്‍ ആക്സ്)
മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി)- ഷിറ്റ്സ് ക്രീക്ക്
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- കാതറിന് ഓഹാര (ഷിറ്റ്സ് ക്രീക്ക്)
മികച്ച നടന് (മ്യൂസിക്കല്‍/ കോമഡി)- ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)
മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ്
മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്യാ ടെയ്ലര് ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന് (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ
Content Highlights: Golden Globes awards 2021 List Of Winners, Chadwick Boseman Wins best actor, The Crown TV series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..