ലോസ് ആഞ്ജലീസ്; കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഓസ്കർ പുരസ്കാര ചടങ്ങ് നീട്ടി വച്ചതിന്പി ന്നാലെ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാര ചടങ്ങും മാറ്റിവച്ചു. ജനുവരി മാസത്തിൽ നടക്കേണ്ട ചടങ്ങ് ഫെബ്രുവരി 28 നായിരിക്കും നടക്കുക എന്ന് ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഫെബ്രുവരി മാസത്തിൽ നടക്കാറുള്ള ഓസ്കാർ ചടങ്ങ് എപ്രിൽ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്ട്സ് ആന്റ് സയൻസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു

കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തിൽ ഓസ്കാർ, ​ഗോൾഡൻ ​ഗ്ലോബ് നിയമങ്ങളിൽ ചില ഭേത​ഗതികൾ വരുത്തിയിട്ടുണ്ട്. 

ഓസ്കർ പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു സിനിമ തിയ്യറ്ററിൽ  ഒരാഴ്ച പ്രദർശിപ്പിക്കണമെന്നായിരുന്നു നിയമം. എന്നാൽ അത് വേണ്ടെന്നാണ് പുതിയ തീരുമാനം. കോവിഡ് 19 ലോകം മുഴുവൻ പടർന്ന സാഹചര്യത്തിൽ‌ സിനിമാ തിയ്യറ്ററുകൾ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോ​ഗികമല്ല. അതിനാലാണ് ഈ മാറ്റം. ഗോൾഡൻ ​ഗ്ലോബ്  പുരസ്കാരത്തിന് യോ​ഗ്യത നേടണമെങ്കിൽ അതാത് രാജ്യങ്ങളിലെ തിയേറ്റുകളിൽ പ്രദർശിപ്പക്കണം എന്ന നിയമത്തിലും മാറ്റം വരുത്തി.

Content Highlights: Golden Globe 2021 awards postponed after Oscar due to  Covid 19, Corona Virus pandemic, Hollywood