ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമായി കീരവാണിയും സ്റ്റീവൻ സ്പിൽബെർഗും
ലോസ് ആഞ്ജലിസ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്.ആര്.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ബുധനാഴ്ച ലോസ് ആന്‍ജലിസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്.
എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന് നേടിയിരുന്നത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര് റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്.
ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രമായി ദി ഫാബെല്മാന്സിനെ തിരഞ്ഞെടുത്തു. അതേ ചിത്രം സംവിധാനം ചെയ്ത സ്റ്റീവന്‍ സ്പില്‍ബെര്‍ഗാണ് മികച്ച സംവിധായകന്
പുരസ്കാരപട്ടിക
മികച്ച ചിത്രം (ഡ്രാമ)- ദി ഫാബെല്‍മാന്‍സ് (സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്)
മികച്ച സംവിധായകന്(മോഷന്‍ പിക്ച്ചര്‍); സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്(ദി ഫാബെല്‍മാന്‍സ്)
മികച്ച നടി(മോഷന്‍ പിക്ച്ചര്‍, ഡ്രാമ); കേറ്റ് ബ്ലാഞ്ചെറ്റ്(ടാര്‍)
മികച്ച നടന് (മോഷന്‍ പിക്ച്ചര്‍)- ഓസ്റ്റിന്‍ ബട്ട്ലര്‍(ഡ്രാമ ഫോര്‍ എല്‍വിസ്)
മികച്ച സിനിമ (മ്യൂസിക്കല്‍/ കോമഡി)-ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍
കോമഡി മ്യൂസിക്കല്‍ മോഷന്‍ വിഭാഗംമികച്ച നടന്- കോളിന് ഫാരെല്‍ (ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍)
കോമഡി മ്യൂസിക്കല്‍ മോഷന്‍ വിഭാഗംമികച്ച നടി- മിഷേല്‍ യോ (എവരിതിങ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്)
മികച്ച തിരക്കഥ- ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍
മികച്ച ഇംഗ്ലീഷ് ഇതര ചിത്രം- അര്‍ജന്റീന, 1985
മികച്ച സഹനടി(ടെലിവിഷന്‍ സീരീസ്): ജൂലിയ ഗാര്‍നര്‍(ഓസാര്‍ക്ക്)
മികച്ച ടെലിവിഷന്‍ നടി- സെന്‍ഡയ (യുഫോറിയ) മികച്ച അനിമേഷന്‍ ചിത്രം: പിനോക്കിയോ
മികച്ച ഒറിജിനല്‍ സോങ്: നാട്ടു നാട്ടു (ആര് ആര് ആര്)
മികച്ച സഹനടി: ഏഞ്ചല ബാസെറ്റ് (ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍)
മികച്ച സഹനടന്‍: കീ ഹുയ് ഹ്വാന്‍ (എവരിതിങ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ്)
Content Highlights: Golden Globe award winners RRR nattu nattu song Steven Spielberg Keeravani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..