കാലിഫോര്‍ണിയ: 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത്. 

പുരസ്‌കാര ജേതാക്കള്‍

മികച്ച ചിത്രം, മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി- ലേഡി ബേഡ്

മികച്ച നടി (മോഷന്‍ പിക്ചര്‍)- സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)

മികച്ച നടന്‍ (മോഷന്‍ പിക്ചര്‍)- ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍)

മികച്ച സംവിധായകന്‍- ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)

മിചകച്ച ടിവി ഫിലിം- ബിഗ് ലിറ്റില്‍ ലൈസ്

മികച്ച നടി (ടിവി ഫിലിം )- നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)

മികച്ച ടിവി സീരീസ്- ദ ഹാന്റ് മെയ്ഡ് ടെയില്‍

മികച്ച നടി (ടിവി സീരീസ്, ഡ്രാമ)- എലിസബത്ത് മോസ്

മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ)- സ്‌റ്റെര്‍ലിംങ് കെ ബ്രൗണ്‍

Content Highlights: Golden Globe Awards, 75th Golden Globe