ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ എന്ന് ലിസ്റ്റിൻ; ​ഗോൾഡ് റിലീസ് തീയതി പുറത്ത്


ഓണം നാളുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും റിലീസ് മാറ്റുകയായിരുന്നു.

ഗോൾഡ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/ListinStephenOnline/photos

അങ്ങനെ ആ കാത്തിരിപ്പിന് വിരാമമാവുന്നു. പൃഥ്വിരാജ്, നയൻതാര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ​ഗോൾഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തും.

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം റിലീസ് തീയതി പ്രഖ്യാപിച്ചത്. സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്ന് അദ്ദേഹം എഴുതി. ഇനിയും ട്വിസ്റ്റുകൾ തരല്ലേയെന്നും റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് തന്നെ പഞ്ഞിക്കിട്ടേക്കല്ലേ എന്നും ലിസ്റ്റിൻ തമാശരൂപേണ പറഞ്ഞു.



ഓണം നാളുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും റിലീസ് മാറ്റുകയായിരുന്നു. ടീസറും ഏതാനും പോസ്റ്ററുകളും മാത്രമാണ് ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ബാബുരാജ്, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ, ശബരീഷ് വർമ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനുള്ളത്. ചിലതാരങ്ങൾ അതിഥി താരങ്ങളായും എത്തുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമാണം.

Content Highlights: gold release date announced by listin stephen, alphonse puthren, prithviraj sukumaran and nayanthara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented