നേരവും പ്രേമവും പോലെയല്ല തന്റെ പുതിയ ചിത്രമായ ഗോള്‍ഡ് എന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫെയ്‌സ്ബുക്കിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഗോള്‍ഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണെന്ന് അദ്ദേഹം പറയുന്നു. ഒരു പുതുമയുമില്ലാത്ത മൂന്നാമത്തെ ചിത്രമാണിതെന്നും യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്നും അല്‍ഫോണ്‍സ് കുറിച്ചു.

പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബാബുരാജും ശ്രദ്ധേയമായ വേഷത്തിലുണ്ട്. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈയിടെ പൂര്‍ത്തിയായിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlights: Gold, new malayalam movie, Prithviraj Sukumaran, Nayantara, Alphonse Puthren