ഓണത്തിന് ​'ഗോൾഡ്' ഇല്ല; ഒരാഴ്ചകൂടി കഴിയും, ക്ഷമിക്കണമെന്ന് അൽഫോൺസ് പുത്രൻ


ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് സംവിധായകൻ കുറിച്ചത്.

​ഗോൾഡ് സിനിമയുടെ പോസ്റ്റർ, അൽഫോൺസ് പുത്രൻ | ഫോട്ടോ: www.facebook.com/alphonseputhren/photos

ഓണം റിലീസായി എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന അൽഫോൺസ് പുത്രൻ - പൃഥ്വിരാജ് - നയൻതാര ചിത്രം ​ഗോൾഡിന്റെ റിലീസ് നീട്ടി. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തില്ലെന്ന് സംവിധായകൻ അല്‌ഫോൺസ് പുത്രൻ അറിയിച്ചു. കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രമെത്തുകയെന്നാണ് അൽഫോൺസ് അറിയിച്ചിരിക്കുന്നത്. 'ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ 'ഗോൾഡ്' ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് സംവിധായകൻ കുറിച്ചത്.

ഇതേ പോസ്റ്റ് പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്. ഓണം നാളുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. ചിത്രത്തിന്റേതായി ടീസറും ഏതാനും പോസ്റ്ററുകളും മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമാണം.

Content Highlights: gold malayalam movie release extended, alphonse puthren facebook, prithviraj sukumaran, nayantara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented