ചിത്രത്തിന്റെ അണിയറപ്രവർത്തകർ
ചലച്ചിത്ര രംഗത്ത് സജീവമായ ശ്രീഗോകുലം മൂവീസ് നിര്‍മാണ വിതരണ രംഗങ്ങള്‍ക്കു പുറമേ മറ്റു മേഖലകളിലേക്കും കടക്കുകയാണ്. അതിന്റെ മുന്നോടിയായി കൊച്ചിയില്‍ നാല്‍പ്പതിനായിരം ചതുരശ്രയടി ചുറ്റളവില്‍ ഒരു സ്റ്റുഡിയോ ഫ്ളോര്‍ ഒരുക്കുകയാണ് നിര്‍മാണ കമ്പനി. സൗത്ത് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ മോഡുലര്‍ ഫ്ളോറായിരിക്കും കൊച്ചിയില്‍ ഒരുങ്ങുന്നത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന വെര്‍ച്വല്‍ റിയാലിറ്റി ചിത്രം കടമറ്റത്ത് കത്തനാറിനു വേണ്ടിയാണ് ഫ്ളോര്‍ ഒരുങ്ങുന്നത്. മലയാള സിനിമയ്ക്കും സംസ്ഥാനത്തിനും ഫ്ളോറൊരു നാഴികകല്ലായി മാറുമെന്നതില്‍ സംശയമില്ല. മലയാളത്തിനു പുറത്തുള്ള ചിത്രങ്ങള്‍ക്കും ചിത്രീകരണത്തിനായി ഫ്ളോറുപയോഗിക്കാനാകും.
ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാറിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ആരി അലക്സ ക്യാമറ വാങ്ങുകയും ഇതുപയോഗിച്ച് ഒരാഴ്ച്ചയോളം നീണ്ടു നിന്ന ടെസ്റ്റ് ചിത്രീകരണം കൊച്ചിയിലെ ത്രീ ഡോട്ട് സ്റ്റുഡിയോയിൽ നടക്കുകയും ചെയ്തിരുന്നു.
ആധുനിക സാങ്കേതിക മികവോടെ വന്‍ മുതല്‍മുടക്കോടെയാണ് കടമറ്റത്ത് കത്തനാരെ അണിയിച്ചൊരുക്കുന്നതെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും അറിയിച്ചു. ഇന്ത്യയിൽ ആദ്യമായി വെർച്വൽ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
മങ്കി പെന്‍, ജോ& ബോയ്, ഹോം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ തോമസൊരുക്കുന്ന ചിത്രമാണ് കടമറ്റത്ത് കത്തനാര്. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിരിക്കും. സെറ്റ് രൂപകൽപ്പനക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ കലാസംവിധാനം നിർവ്വഹിക്കുന്നത് രാജീവനാണ്.
മലയാളത്തിനു പുറമേ ഇന്ത്യയിലെ വൻകിട ഭാഷാചിത്രങ്ങളിലേയും അഭിനേതാക്കളും അണിനിരക്കുന്ന കത്തനാർ ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കും. പുതുവര്‍ഷത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഓ - വാഴൂർ ജോസ്.
Content Highlights: gokulam movies to set studio floor at kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..