ചടങ്ങിൽ നിന്ന്
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന രണ്ടു ചിത്രങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടും അജയ് വാസുദേവും ജിസ് ജോയിയും സംവിധാനം ചെയ്യുന്ന നാലാംതൂണ് എന്ന ചിത്രവുമാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്നത്.
രണ്ടു ചിത്രങ്ങളുടേയും ആരംഭം ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെൻ്റെറിൽ വച്ചു നടന്നു. കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ സംവിധായകൻ ജോഷി, മാധ്യമ പ്രവർത്തകനായ ശ്രീകണ്ഠൻ നായർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ രണ്ടു ചിത്രങ്ങളുടേയും അണിയറ പ്രവർത്തകരും പ്രധാന അഭിനേതാക്കളും പങ്കെടുത്തു. ഇവർക്കു പുറമേ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു
കച്ചവടമായി മാത്രം കണ്ടല്ല താൻ സിനിമയെടുക്കുന്നതെന്ന് ആമുഖപ്രസംഗത്തിൽ ഗോകുലം ഗോപാലൻ പറഞ്ഞു. പഴശ്ശിരാജാ, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകൾ ചെയ്തത് അത്തരത്തിലൊരു സമീപനത്തിലൂടെയാണ്. ധർമത്തിനുവേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാഹസികമായ ജീവിതകഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ട് നിർമ്മിക്കുന്നതും ഇന്നത്തെ തലമുറയ്ക്ക് ഈ കഥാപാത്രത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കാൻ കൂടിയാണ്. ഗോകുലം ഗോപാലൻ പറഞ്ഞു.
എല്ലാവിധ കമേഷ്യൽ ഘടകങ്ങൾ കൂട്ടിച്ചേർത്ത ഒരു ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്നതോടൊപ്പം ചില സന്ദേശങ്ങൾ കൂടി നൽകുന്നതായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. മറാത്തി നാടക വേദിയിൽ നിന്നും കണ്ടെത്തിയ തീയേറ്റർ ആർട്ടിസ്റ്റായ യാദുവാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രമായ നങ്ങേലിയെ അവതരിപ്പിക്കുന്നത്. അമ്പതോളം പ്രമുഖ താരങ്ങളും നിരവധി പുതുമുഖങ്ങളും നൂറുകണക്കിന് ജൂനിയർ കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അനൂപ് മേനോൻ ,ചെമ്പൻ വിനോദ് ജോസ്, സുധീർ കരമന, സുരേഷ് കൃഷ്ണാ സെന്തിൽ കൃഷ്ണ, ബിബിൻ ജോർജ്, വിഷ്ണുവിനയ് രാഘവൻ, ഇന്ദ്രൻസ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്,കൃഷ്ണാ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ജയൻ ചേർത്തല, ശരൺ, സുന്ദരപാണ്ഡ്യൻ, മനു രാജ്, ബിട്ടു തോമസ് പൂജപ്പുര രാധാകൃഷ്ണൻ ,സലിം ബാബാ, ജയകുമാർ, (തട്ടീം മുട്ടീം ഫെയിം) നസീർ സംക്രാന്തി, ദീപ്തി സതി, പുനം ബജ് വാ., രേണു സുന്ദർ ,വർഷ വിശ്വനാഥ്, നിയ, മാധുരി ,ബ്രക്കാൻ സാ', 'ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക,വിസ്മയാ, ശ്രയാ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്: വിവേക് ഹർഷൻ. കലാസംവിധാനം: അജയൻ ചാലിശ്ശേരി - മേക്കപ്പ്. പട്ടണം റഷീദ്. കോസ്റ്റ്യൂ: - ഡിസൈൻ.- ധന്യാ ബാലകൃഷ്ണൻ. കോ- പ്രൊഡ്യൂസേഴ്സ് .വി.സി.പ്രവീൺ, ബൈജു ഗോപാലൻ -എക്സ്ക്കുട്ടിവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊജക്റ്റ് -ഡിസൈനർ - ബാദ്ഷ. ഫെബ്രുവരി ഒന്നിന് കുട്ടനാട്ടിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ലൊക്കേഷനുകൾ അമ്പലപ്പുഴ, ചോറ്റാനിക്കര, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്.
നാലാംതൂണ്
അജയ് വാസുദേവും ജിസ് ജോയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ നാലാംതൂണ് കോവിഡ് കാലത്തെ രാഷ്ടീയം ചർച്ച ചെയ്യുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, നീതാ പിള്ള എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു. എസ്.സുരേഷ് ബാബുവിൻ്റേതാണ് തിരക്കഥ. രണ ദേവാണ് ഛായാഗ്രാഹകൻ. പ്രൊഡക്ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - സേതു അടൂർ പൗലോസ് കുറുമുറ്റം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. കോ- പ്രൊഡ്യൂസേഴ്സ് -വി.സി - പ്രവീൺ - ബൈജു ഗോപാലൻ. ഫെബ്രുവരി മദ്ധ്യത്തിൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു.
വാർത്ത : വാഴൂർ ജോസ്.
Content Highlights : Gokulam Movies New Movies Pathonpatham Noottandu Naalamthoonu Vinayan Ajay Vasudev Jis Joy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..