ഗോകുൽ സുരേഷ്, സായാഹ്ന വാർത്തകളുടെ പോസ്റ്റർ
ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി 2019 ല്‍ പ്രഖ്യാപിച്ച ത്രില്ലര്‍ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്.
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ജോയ് ഫുള്‍ ജോയ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ സായാഹ്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചത്. നിങ്ങളുടെയും ഗോകുല്‍ സുരേഷിന്റെയും സിനിമയ്ക്ക് എന്തുസംഭവിച്ചുവെന്നായിരുന്നു അയാളുടെ ചോദ്യം. തുടര്‍ന്നാണ് ഗോകുല്‍ മറുപടിയുമായി രംഗത്ത് വന്നത്.
''അതെക്കുറിച്ച് നിങ്ങള്‍ നിര്‍മാതാവിനോട് ചോദിക്കൂ, നിങ്ങള്‍ എല്ലാവരും ചോദിച്ചാല്‍ ഉത്തരം പറയാന്‍ അവര്‍ നിര്‍ബന്ധിതരാകും. അവര്‍ കള്ളം പറയുകയാണെങ്കില്‍ ഞാന്‍ സംസാരിച്ച് തുടങ്ങാം''- ഗോകുല്‍ സുരേഷ് പറഞ്ഞു.

ഡി14 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലും ഒട്ടനവധി പേര്‍ ഇതേ ചോദ്യവുമായി രംഗത്ത് വന്നിട്ടുണ്ട് അജു വര്‍ഗീസ്, ജിനു ജോസഫ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ശരണ്യ ശര്‍മ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
Content Highlights: Gokul Suresh on Sayanna Varthakal movie release, urges to ask producers D14entertainments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..