റഹ്മാൻ്റെ പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ' എതിരെ ' എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്.  നവാഗതനായ അമൽ കെ ജോബിയാണ് ചിത്രത്തിന്റെ കഥയും  സംവിധാനവും. 

അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ' എതിരെ ' യുടെ തിരക്കഥ രചിച്ചിരക്കുന്നത് സേതുവാണ്. ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം. നൈല ഉഷ, ഗോകുൽ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെമറ്റു പ്രധാന അഭിനേതാക്കൾ. 

ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും. മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവനിൽ അഭിനയിച്ചു വരികയാണ് ഇപ്പോൾ റഹ്മാൻ.

 Content Highlights : Rahman new movie Ethire Scripted by sethu Gokul Suresh Nyla Usha