വിമര്‍ശനങ്ങള്‍ക്കിടയിലും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ് 'ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ' എന്നു ആശംസിച്ചു കൊണ്ടായിരുന്നു ഗോകുല്‍ സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
'പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പറയുകയും ചെയ്യാനുള്ളത് ചെയ്യുകയും കാണുമ്പോള്‍ മനസു നിറയുന്നു. ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ അച്ഛാ!, മെര്‍ലിന്‍ മണ്‍റോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ചില സമയങ്ങളില്‍ നല്ല കാര്യങ്ങള്‍ തകര്‍ന്നുപോകുന്നത് കൂടുതല്‍ നല്ല കാര്യങ്ങള്‍ വന്നു ചേരാനാണെന്ന്' ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നേരത്തെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും മറ്റും സുരേഷ് ഗോപിക്കെതിരേ വന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി ഗോകുല്‍ രംഗത്തെത്തിയിരുന്നു. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി വേഷമിട്ട വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥപാത്രം വലിയ പ്രശംസ നേടിയിരുന്നു. വെല്‍ക്കം ബാക്ക് എസ്.ജി എന്ന കുറിപ്പോടെയാണ് അച്ഛന്റെ തിരിച്ചുവരവ് ഗോകുല്‍ ആഘോഷിച്ചത്.
Content Highlights : Gokul Suresh about suresh gopi