അഞ്ഞൂറാനും ആനപ്പാറ അച്ഛമ്മയും കൊമ്പുകോർത്ത മൂന്ന് ദശാബ്ദങ്ങൾ; ​'ഗോഡ്ഫാദറി'ന് 30 വയസ്


കേരളക്കരയിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടി ചരിത്രമായ സിനിമയാണ്

NN Pillai, Philomina

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ​ഗോഡ്ഫാദറിന് 30 വയസ്. അഞ്ഞൂറാന്റെയും ആനപ്പാറ അച്ഛമ്മയുടെയും കുടുംബങ്ങൾ തമ്മിലുള്ള കലഹം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും തീയേറ്ററുകളിൽ നിറഞ്ഞോടിയതിന്റെ മുപ്പത് വർഷങ്ങൾ.

സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവഹിച്ച് 1991 നവംബർ 15നാണ് ​ഗോഡ്ഫാദർ പ്രദർശനത്തിനെത്തുന്നത്. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച ​ഗോഡ്ഫാദർ ആ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം കൂടിയാണ്. കേരളക്കരയിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടി ചരിത്രമായ സിനിമയാണ്. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിനിമ കരസ്ഥമാക്കിയിരുന്നു.

നാടകാചാര്യൻ എൻ എൻ പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകൻ, ജഗദീഷ്, ഇന്നസെന്റ്, കെപിഎസി ലളിത, ശങ്കരാടി, ഭീമൻ രഘു തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പുറത്തിറങ്ങി മുപ്പത് വർഷങ്ങൾക്കിപ്പുറവും ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെയിടയിൽ. അഞ്ഞൂറാനും മക്കളായ ബലരാമന്‍, പ്രേമചന്ദ്രന്‍, സ്വാമിനാഥന്‍, രാമഭദ്രന്‍ എതിരാളികളായ ആനപ്പാറയിലെ അച്ഛമ്മയും കുടുംബവും അങ്ങനെ എല്ലാവരും ഇന്നും മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്, ഒരുപാട് ചിരിപ്പിച്ച കരയിപ്പിച്ച അംഗങ്ങള്‍.

അഞ്ഞൂറാൻ എന്ന പേര് ചിത്രത്തിൽ കടന്ന് വന്നതിന് പിന്നിലുമൊരു കഥയുണ്ട്. തിരക്കഥ എഴുതുമ്പോള്‍ സംവിധായകന്‍ സിദ്ദിഖിന് ഒരു ശീലമുണ്ട്. മലയാള നിഘണ്ടു ശബ്ദതാരാവലി എപ്പോഴും അടുത്ത് വച്ചിരിക്കും. ഇടയ്ക്കിടയ്ക്ക് എഴുതി മുഷിയുമ്പോള്‍ മുന്നേ പോയവര്‍ എഴുതിവച്ച വാക്കുകള്‍ വെറുതെ ഒന്ന് പരതി നോക്കും. അങ്ങനെ ശബ്ദതാരാവലിയുടെ ഏടുകള്‍ മറിച്ചപ്പോഴാണ് 'അഞ്ഞൂറ്റിക്കാര്‍' എന്ന വാക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അര്‍ഥം നോക്കിയപ്പോള്‍ സെന്റ് തോമസ് കേരളത്തില്‍ വന്ന് ആദ്യമായി അഞ്ഞൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി. അവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്. ഈ വാക്കില്‍ ഒരു രസം കണ്ടെത്തി തിരക്കഥയിലേയ്ക്ക് മുഴുകിയപ്പോള്‍ അഞ്ഞൂറാൻ എന്ന പേര് കയറി വന്നു. തികച്ചും സ്വാഭാവികമായ വരവ്. കേരളക്കരയില്‍ ഒരു വിജയചിത്രം കടന്നു വന്ന പോലെ.

Content Highlights : Godfather Movie celebrates 30 years Siddique Lal Anjooran NN Pillai Philomina Mukesh Thilakan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented