പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ലൂസിഫിന്റെ തെലുഗു പതിപ്പ് ഗോഡ്ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നത്.

ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനമായ ഇന്നാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. തെലുഗില്‍ മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്‍.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും എസ് തമന്‍ സംഗീതവും കൈകാര്യം ചെയ്യുന്നു.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്. പൃഥ്വിരാജും മോഹന്‍ലാലും കൈകോര്‍ത്ത ലൂസിഫര്‍ മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.

Content Highlights: GodFather Motion Poster Out! Here’s a Glimpse Into Chiranjeevi’s 153rd Film