ആനപ്പാറ അച്ചമ്മയും അഞ്ഞൂറാനും വീണ്ടും; റീമേക്ക് ചെയ്ത് ഗംഭീരമാക്കി കുഞ്ഞുപ്രതിഭകള്‍


വീഡിയോയിൽ നിന്നും

അഞ്ഞൂറാനെയും ആനപ്പാറയില്‍ അച്ചമ്മയെയും രാമഭദ്രനെയും മായിന്‍കുട്ടിയെയുമൊന്നും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. പ്രണയവും സൗഹൃദവും കുടുംബവൈരവുമെല്ലാം ചിരിയുടെ അകമ്പടിയോടു കൂടി സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് അവതരിപ്പിച്ചപ്പോള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളിലൊന്നായി ഗോഡ് ഫാദര്‍ മാറുകയായിരുന്നു.

കച്ചവട സിനിമകളുടെ എല്ലാ ചേരുവകളും ചേര്‍ത്തിറക്കിയ ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്. എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, സിദ്ദിഖ്, ജനാര്‍ദനന്‍, ശങ്കരാടി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലെ കഥാപാത്രങ്ങളായി നിറഞ്ഞാടിയത്.

ഈ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുന്നത് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ സാധിക്കുകയില്ല. കാരണം ഫിലോമിന, കെ.പി.എ.സി ലളിത, എന്‍.എന്‍. പിള്ള, ശങ്കരാടി, തിലകന്‍ തുടങ്ങിയ പ്രതിഭകളാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ ഗോഡ്ഫാദറിന് മികവാര്‍ന്ന ഒരു അനുകരണം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കൊച്ചു മിടുക്കര്‍. കോഴിക്കോടുള്ള ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്നെയാണ് ഇവര്‍ വീഡിയോ ചിത്രീകരിച്ചത്.

ജനപ്രിയ സംവിധാന ജോഡികളിയിരുന്ന സിദ്ദിഖ്-ലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഗോഡ്ഫാദര്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഏറ്റവും വലിയ തിയേറ്റര്‍ ഹിറ്റായിരുന്നു. 400 ദിവസമായിരുന്നു ചിത്രം തിയേറ്ററുകളില്‍ ഓടിയത്.

Content Highlights: God Father Remake Video by children, Malayalam Film, Viral Video siddique lal evergreen comedy film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented