51-ാമത് ​ഗോവ രാജ്യാന്തര ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചത്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചർച്ച ചെയ്‍ത ശേഷമാണ് ചലച്ചിത്രമേള മാറ്റാൻ തീരുമാനിച്ചത്

ജനുവരി 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരുന്നു. 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.

 

Content Highlights : Goa International Film Festival postponed to January 51st edition of IFFI in january