ദ എലിഫന്റ് വിസ്പറേഴ്‌സ് | Photo:twitter.com/guneetm
പനജി: ഗോവ എന്‍വയോണ്‍മെന്റല്‍ ഫിലിം ഫെസ്റ്റിവലിന്റെ (ജിഇഎഫ്എഫ്) ആദ്യ എഡിഷന് ജൂണ്‍ 3-ന് തുടക്കമാകും. ഓസ്‌കര്‍ പുരസ്താകം നേടിയ ഡോക്യുമെന്ററി 'ദ എലഫന്റ് വിസ്പറേഴ്‌സ്' ആകും ആദ്യം പ്രദര്‍ശിപ്പിക്കുക. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ 50-ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി നീലേഷ് കാബ്രല്‍ അറിയിച്ചു.
ബള്‍ഗേറിയ, കാനഡ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഒമാന്‍, പോര്‍ച്ചുഗല്‍, റഷ്യ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ വശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാകും പ്രദര്‍ശനത്തിലുണ്ടാവുക. പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കാന്‍ ചടങ്ങ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തു ഈ ചിത്രങ്ങള്‍ കാണണമെന്ന് വിദ്യാര്‍ത്ഥി സമൂഹത്തോടും പൊതുജനങ്ങളോടും പരിസ്ഥിതി മന്ത്രി നീലേഷ് ആവശ്യപ്പെട്ടു. ഗോവയിലെ പ്രാദേശിക ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാവും.
Content Highlights: goa environmental film festival to kick start on june 3


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..