ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേള ഗോവയിൽ വച്ച് നവംബറിൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുൻവർഷങ്ങളിലേതു പോലെ നവംബർ അവസാനവാരം തന്നെ മേള നടത്തുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

എന്നാൽ കോവിഡ് 19 ഭീതിക്കിടയിൽ മേള നടത്തുന്നതിൽ പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഐ എഫ് എഫ് ഐ നടത്തുക മാത്രമല്ല ഗോവ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്നും തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്നും അവർ ആരോപിച്ചു.

'ഇപ്പോൾ സാമ്പത്തിക സ്ഥിതി മോശമാണെന്നത് മുഖ്യമന്ത്രി തന്നെ നേരിൽ കണ്ടറിഞ്ഞ കാര്യമാണ്. 20-25 കോടി രൂപയാണ് വർഷം തോറും ഈ മേളയ്ക്കായി ചെലവഴിക്കുന്നത്. പുറത്തുനിന്നുള്ള സാമ്പത്തിക സഹായമില്ലാതെ സർക്കാരിനത് ചെയ്യാൻ കഴിയില്ല. മേളകൾക്കും ആഘോഷങ്ങൾക്കും ഉചിതമായ സമയമല്ലിത്' പ്രതിപക്ഷനേതാവ് ദിഗംബർ കമ്മത് ട്വീറ്റ് ചെയ്തു.

Content Highlights :Goa CM Pramod Sawant says IFFI 2020 to be held in november