തിയേറ്റർ ഉടമ ഗിരിജ
ഓണ്‍ലൈന്‍ സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്ക്കെതിരേ വാട്ടസ് ആപ്പ് ബുക്കിങ് സംവിധാനം ആരംഭിച്ച ഗിരിജാ തിയേറ്റര്‍ ഉടമയ്ക്ക് വിലക്ക്. തൃശ്ശൂര്‍ ഗിരിജാ തിയേറ്റര്‍ ഉടമയെയാണ് ബുക്കിങ് സെറ്റുകള്‍ വിലക്കിയത്.
ഒരു രൂപ പോലും കമ്മീഷന് സാധാരണക്കാരില്‍ നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തീയേറ്റര്‍ ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തിയേറ്റര്‍ ഒന്നുണര്‍ന്നത് അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ്. പത്താമത്തെ തവണയാണ് എന്റെ ഫെയ്സ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിള്‍ ബിസിനസില്‍ അക്കൗണ്ട് തുടങ്ങിയത്. ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിങ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്‍ എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്ട്സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് ഞാന്‍ വാട്ട്സ്ആപ്പ് ബുക്കിങ് തുടങ്ങിയത്- ഡോ. ഗിരിജ പറഞ്ഞു.
Content Highlights: Girija Theater owner, WhatsApp booking, Thrissur Theaters
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..