തിയേറ്റർ ഉടമ ഗിരിജ
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പിന്നാലെ തൃശ്ശൂര്‍ ഗിരിജ തിയേറ്ററിന്റെ ഉടമ ഡോ.ഗിരിജ വാട്ടസ് ആപ്പ് ബുക്കിങ് ആരംഭിച്ചത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകളും വിലക്കുകളും നേരിടുന്നുവെങ്കിലും എന്തു തന്നെ സംഭവിച്ചാലും വാട്ട്സ് ആപ്പ് ബുക്കിങ്ങുമായി മുന്നോട്ട് പോകുമെന്ന് ഗിരിജ പറഞ്ഞു. ഗിരിജ തിയേറ്റര്‍ താന്‍ ഏറ്റെടുത്ത് നടത്തുന്ന കാലം മുതല്‍ ഒരുപാട് ആക്രമണങ്ങള്‍ നേരിടുകയാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്നും അവര്‍ പറഞ്ഞു.
''അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ് തിയേറ്റര്‍ ഒന്നുണര്‍ന്നത്. അതുവരെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ഏതാനും മലയാള സിനിമകളും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ കോവിഡ് കുറഞ്ഞതിന് ശേഷവും സിനിമാ തിയേറ്ററിലേക്ക് വരുന്ന ഒരു മാനസിക സ്ഥിതിയിലേക്ക് പലരും എത്തിയിട്ടില്ല. അതിനിടെയാണ് ടിക്കറ്റിന് പുറമേയുള്ള ഈ ബുക്കിങ് ചാര്‍ജ്ജും. ഗൂഗിളില്‍ ബിസിനസ് അക്കൗണ്ട് തുടങ്ങിയതിന് ശേഷം ഒട്ടേറെയാളുകള്‍ നേരിട്ട് അന്വേഷണം നടത്തിയിരുന്നു . ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിങ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്നാണ് മിക്കവരും എന്നോട് ചോദിച്ചത്. അങ്ങനെയാണ് വാട്ട്സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് ഞാന്‍ വാട്ട്സ്ആപ്പ് ബുക്കിങ് തുടങ്ങിയത്.
വാട്ടസ്ആപ്പ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ഒട്ടേറെയാളുകളാണ് സന്ദേശങ്ങള്‍ അയച്ചത്. പലതും അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു. ഒരേയൊരു ബുക്കിങ് ആപ്പുമായി മാത്രമായിരുന്നു എനിക്ക് കരാര്‍. എന്നാല്‍ അത് മൂന്ന് കൊല്ലം മുന്‍പ് കാലാവധി കഴിഞ്ഞുവെങ്കിലും അവര്‍ നന്നായി സഹകരിക്കുന്നു. ഞാനുമായി കരാറില്‍ ഇല്ലാത്ത കമ്പനിയാണ് ഇപ്പോള്‍ എന്നെ വിലക്കിയിരിക്കുന്നത്. അത് കാര്യമായി എടുക്കുന്നില്ല. കേരളത്തില്‍ ഞാന്‍ അല്ല ആദ്യമായി വാട്ട്സ് ആപ്പ് ബുക്കിങ് ആരംഭിച്ച തിയേറ്ററുടമ. പക്ഷേ ഞാന്‍ മാത്രം അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അത് എന്താണെന്ന് അറിയേണ്ട ധാര്‍മിക ഉത്തരവാദിത്തം എനിക്കുണ്ട്?
ഗിരിജ തിയേറ്ററിന്റെ നടത്തിപ്പ് ഏറ്റെടുത്ത കാലം മുതല്‍ സ്ത്രീയെന്ന നിലയിലുള്ള വിവേചനങ്ങള്‍ ഒരുപാട് നേരിടുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും വിവിധ കോണുകളില്‍ നിന്ന് ആക്രമണമാണ്. ഒരു പെണ്ണിന്റെ തിയേറ്ററല്ലേ, അവര്‍ക്ക് ഈ സിനിമ കൊടുത്താല്‍ മതി, തുടങ്ങിയ കമന്റുകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതിനെതിരേ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. പല സംഘടനകളിലും പരാതി പറഞ്ഞു. പക്ഷേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട സംഭവങ്ങള്‍ വിരളമാണ്. തിയേറ്റര്‍ മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ ഒരു ചെറിയ മാതൃകയായി ഗിരിജ തിയേറ്റര്‍ നിലനില്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്''- ഡോ.ഗിരിജ പറഞ്ഞു.
സ്വന്തമായി ഓണ്‍ലൈന്‍ ആപ്പ് തുടങ്ങാനുള്ള എല്ലാ നടപടികള്‍ ആരംഭിച്ചുവെന്നും അതിലൂടെ വളരെ കുറഞ്ഞ ചാര്‍ജില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഡോ.ഗിരിജ കൂട്ടിച്ചേര്‍ത്തു.
Content Highlights: Girija Theater owner about WhatsApp booking system, surviving theater industry as woman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..