ഇന്ദ്രന്‍സും കൈലാഷും പ്രധാനവേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രം 'ഗില' റിലീസിന്


ഗില ഐലൻഡ് എന്ന സാങ്കല്പികസ്ഥലത്ത് നടക്കുന്ന സംഭവവികാസങ്ങളാണ് ​ചിത്രത്തിൽ. ഒരു ത്രില്ലർ ചിത്രമാണ് ഗില

-

റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടർ മനു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഗില' റിലീസിനൊരുങ്ങുന്നു. ഗില ഐലൻഡ് എന്ന സാങ്കല്പികസ്ഥലത്ത് നടക്കുന്ന സംഭവവികാസങ്ങളാണ് ​ചിത്രത്തിൽ. ഒരു ത്രില്ലർ ചിത്രമാണ് ഗില. സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. ബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്.

കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഗിലയുടെ ചില രംഗങ്ങൾ ദുബൈയിലും ഷൂട്ട്‌ ചെയ്തിട്ടുണ്ട്. കൈലാഷും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ എത്തുന്ന ഗിലയിൽ പുതുമുഖം സുഭാഷ് ഒരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. ഡയമണ്ട് നെക്ലസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികൾക്കു സുപരിചിതയായ ദുബായ് മലയാളി നിന്നിൻ കാസിം, കരിക്കിലൂടെ പരിചിതരായ അനഘ, ശ്രിയ നവാഗതരായ റിനാസ്,ഷിനോയ്, നിയാ, ബീന, ഷിയാ എന്നിവരും അഭിനയിച്ചിരിക്കുന്നു.

ശ്രീകാന്ത് ക്യാമറ ചെയ്തിരിക്കുന്ന ഗിലയുടെ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം - ക്രിസ്പിൻ. മിക്സിംഗ് - അശ്വിൻ. ഛായാഗ്രഹണം- ശ്രീകാന്ത്, എഡിറ്റിംഗ്- അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്, ക്രിയേറ്റീവ് ഹെഡ്-പ്രമോദ് കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍- അശ്വിന്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ്. സംവിധായകനായ മനു കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം റിലീസായ ഗാനങ്ങൾ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

Content Highlights: Gila Malayalam Movie releasing soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented