കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിന്റെ പാന്‍ ഇന്ത്യന്‍ സിനിമ 'ഗോസ്റ്റ്', ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍


'ഗോസ്റ്റ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ബീര്‍ബല്‍' ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗോസ്റ്റ്'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദീപാവലി ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രീകരണം പുരോഗമിക്കുന്ന 'ഗോസ്റ്റ്' , തികച്ചുമൊരു ആക്ഷന്‍ ഹീസ്റ്റ് ത്രില്ലര്‍ ആയിരിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് നാഗരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സാന്‍ഡല്‍വുഡിലെ കരുനാട ചക്രവര്‍ത്തിയായ ശിവരാജ് കുമാര്‍, തോക്കുമായി നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. മസ്തി, പ്രസന്ന വി.എം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്. കെ.ജി.എഫ് ഫെയിം ശിവകുമാര്‍ ആണ് കലാസംവിധായകന്‍. പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ മിനര്‍വ മില്‍സില്‍ ആറ് കോടി രൂപയോളം വിലയുള്ള ജയില്‍ സെറ്റില്‍ പ്രധാന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. പി.ആര്‍.ഒ: പി.ശിവപ്രസാദ്.



Content Highlights: sivaraj kumars new movie ghost


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented