ജിയോ ബേബി അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'കാതൽ എൻപത് പൊതുവുടമൈ'; ടൈറ്റിൽ പോസ്റ്റർ


ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോമോൾ പ്രധാനവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതൽ എൻപത് പൊതുവുടമൈ

ലിജോ മോൾ, രോഹിണി, വിനീത്

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ജിയോ ബേബി പങ്കുവെച്ചത്.

'കാതൽ എൻപത് പൊതുവുടമൈ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ രോഹിണി, ലിജോ മോൾ, വിനീത്, കലേഷ്, ദീപ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ലെൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോമോൾ പ്രധാനവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതൽ എൻപത് പൊതുവുടമൈ.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മാൻകൈൻഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം നിത്ത്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിത്യ അത്പുതരാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ നിർമ്മാണ കമ്പനികളുടെ ബാനറിൽ എത്തുന്ന തമിഴ് സിനിമയെന്ന പ്രത്യേകതയും 'കാതൽ എൻപത് പൊതുവുടമൈ' എന്ന ചിത്രത്തിന് ഉണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നോബിൻ കുര്യൻ, ആർ രാജേന്ദ്രൻ. ഛായാഗ്രഹണം -ശ്രീ ശരവണൻ, സംഗീതം -ആർ കണ്ണൻ, എഡിറ്റിംഗ് -ഡാനി ചാൾസ്, സൗണ്ട് ഡിസൈൻ -രാജേഷ്. വാർത്താ പ്രചരണം -റോജിൻ കെ റോയ്.

Content Highlights: geo baby, kadhal enpath poduvudamai movie, lijo mol and kalesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented