ജെന്റിൽമാൻ ആദ്യഭാഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
തമിഴ് സിനിമയുടെ എന്നല്ല ദക്ഷിണേന്ത്യന്‍ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ നിര്‍മാതാവാണ് മലയാളിയായ കെ.ടി. കുഞ്ഞുമോന്. 1993 ല്‍ കെ.ടി. കുഞ്ഞുമോന് നിര്‍മിച്ച ജെന്റില്മാന് വലിയ ജനശ്രദ്ധ നേടിയ സിനിമയായിരുന്നു. ഇന്നത്തെ ഹൈ-ടെക് സംവിധായകന് എന്ന് കീര്‍ത്തി നേടിയ ഷങ്കറിന്റെ ആദ്യ സിനിമ. ജെന്റിൽമാൻ പുറത്തിറങ്ങി കാൽനൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ രണ്ടാംഭാഗവുമായി വരികയാണ് കെ.ടി കുഞ്ഞുമോൻ. ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ വലിയ ബജറ്റിൽ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പറയുന്നു.