നയന്‍താരയല്ല, ജെന്റില്‍മാന്‍ 2-ല്‍ നായിക നയന്‍താര ചക്രവര്‍ത്തി


നയൻതാര, നയൻതാര ചക്രവർത്തി

സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന്റെ രണ്ടാം ഭാഗമായ ജെന്റില്‍മാന്‍2 ല്‍ നയന്‍താര ചക്രവര്‍ത്തി നായിക. നയന്‍താര ചക്രവര്‍ത്തി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിര്‍മാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ അറിയിപ്പ്‌

നേരത്തേ സൂപ്പര്‍താരം നയന്‍താര നായികയായെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നയന്‍താര ചക്രവര്‍ത്തി മലയാളികള്‍ക്ക് സുപരിചിതയാണ്. നായികയായുള്ള നയന്‍താര ചക്രവര്‍ത്തിയുടെ ആദ്യ ചുവടുവെയ്പ്പാണ് ജെന്റില്‍മാന്‍ 2.

ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാന കാല സംഗീതത്തിലെ പ്രമുഖനായ മഹധീര, ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് സംഗീതം നല്‍കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ജെന്റില്‍മാന്‍ ആദ്യഭാഗത്തിന് എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാന്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ജെന്റില്‍മാന്‍2 വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നായകന്‍, സംവിധായകന്‍ മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടും. കഴിഞ്ഞ വര്‍ഷം പ്രോജക്ട് ആരംഭിക്കേണ്ടിയിരുന്ന പ്രൊജക്ട് വലിയ കാന്‍വാസില്‍ ചിത്രീകരണം നടത്തേണ്ടതുകൊണ്ട് കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുന്നത് കാത്തിരിക്കുകയാണ് കുഞ്ഞുമോന്‍.

Content Highlights: Gentleman 2, Nayanthara Chakravarthy, KT Kunjumon Film, M Keeravani


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023


kottayam meenadam mathoorpady son beats mother and scolds father arrested

1 min

മാതാവിന് മർദനം, പിതാവിന് അസഭ്യം; ദൃശ്യം പുറത്ത്, മകൻ അറസ്റ്റിൽ

Jan 26, 2023

Most Commented