
Gehraiyaan poster
ദീപിക പദുക്കോണിനെ നായികയാക്കി ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ഗഹ്രായിയാന് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ദീപികയുടെ 36-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറക്കിയത്.
സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസുറുദ്ദീന് ഷാ, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശകുന്‍ ബത്ര, സുമിത് റോയ്, അയേഷ ഡെവിേ്രത എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ധര്‍മ പ്രൊഡക്ഷന്‍, വിയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പുറത്തിറക്കും.
Content Highlights: Deepika Padukone unveils character posters of Gehraiyaan film on her Birthday, Siddhant Chaturvedi, Ananya Pandey
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..