ന്നാം പിണറായി സര്‍ക്കാരില്‍ പ്രവര്‍ത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജ. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ കെ.കെ. ശൈലജക്കും മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. പാര്‍ട്ടി വിപ്പ് എന്ന പദവിയാണ് കെ.കെ. ശൈലജയുടെ പുതിയ ചുമതല.

ഈ പശ്ചാത്തലത്തില്‍ ശൈലജ  ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. അതിനിടെ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. ശൈലജ  ടീച്ചറുടെ രണ്ട് ചിത്രങ്ങളാണ് ഗീതു പങ്കുവച്ചത്. അതില്‍ ഒന്ന് ഗൗരിയമ്മയ്‌ക്കൊപ്പമുള്ളതാണ്. ചിത്രത്തോടൊപ്പം കുറിപ്പൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും ഗീതു ലൗ സിമ്പലോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒട്ടനവധി പേരാണ് വ്യത്യസ്ത വ്യാഖ്യാനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ശൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള ഗീതുവിന്റെ പ്രതിഷേധമാണിതെന്നാണ് ചിലരുടെ അഭിപ്രായം.

Content Highlights:Geethu Mohandas Shares kk shailaja's photos with love after dropping her from ministry