മ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയനിയമം എന്ന ചിത്രത്തിലൂടെ വില്ലനായാണ് റോഷന്‍ മാത്യുവിന്റെ സിനിമാപ്രവേശം. നാടകങ്ങളെ സ്‌നേഹിക്കുന്ന ഈ യുവനടന്‍ ഒരുപിടി നല്ല മലയാളചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ആനന്ദം, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോഷന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. 

നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഗീതുവിന്റെ മൂത്തോനിലാണ് റോഷന്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ ബോളിവുഡില്‍ നിന്നും സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചിത്രത്തിലേക്ക് റോഷന് ക്ഷണം ലഭിച്ചിരിക്കുകയാണ്. ചിത്രീകരണം വ്യാഴാഴ്ച്ച മുംബൈയില്‍ ആരംഭിക്കും. റോഷന് ഇതൊരു തുടക്കം  മാത്രമാണെന്ന്‌ ആശംസകളറിയിച്ചുകൊണ്ട് ഗീതു പറയുന്നു.

മൂത്തോന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും ഗീതു പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

geethu mohandas

Content Highlights : Geethu Mohandas about Roshan Mathew, Roshan Mathew in Anurag Kashyap's next, Aanandam actor, Koode actor into bollywood, Thottappan, Moothon