എസ്കേപ്പിന്റെ പോസ്റ്റർ
മലയാളം ഹിന്ദി തമിഴ് തെലുഗു കന്നഡ എന്നി ഭാഷകളിലായിഎത്തുന്ന പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ എസ്കേപ്പിന്റെ വിവിധ ഭാഷകളിലായുള്ള പോസ്റ്ററുകള്‍ പുറത്തിറങ്ങി. സ്ത്രീ പ്രാധാന്യം ഉള്ള ചിത്രത്തില്‍ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ സര്‍ഷിക്ക് റോഷനാണ്. എസ് ആര് ബിഗ് സ്ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്കേപ്പിന്റെ ഇതിവൃത്തം, ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുന്നത് ഗായത്രി സുരേഷ് ആണ്. മലയാളത്തിലെ ആദ്യത്തെ സൈക്കോ സര്‍വൈവല്‍ ത്രില്ലെര്‍ ആണ് എസ്കേപ്പ് മൂവി.
അരുണ്‍ കുമാറും സന്തോഷ് കീഴാറ്റൂരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഷാജു ശ്രീധര്‍, നന്ദന് ഉണ്ണി, രാമ ദേവി, വിനോദ് കോവൂര്‍, ബാലന് പാറക്കല്‍, ദിനേശ് പണിക്കര്‍, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം സജീഷ് രാജാണ് നിര്‍വഹിച്ചത്
എസ് ആര് ബിഗ് സ്ക്രീന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ തയ്യാറാകുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ നിബിന് നവാസും അസ്സോസിയേറ്റ് ഡയറക്ടര്‍ അലീന ശ്രീരാഗവും ആണ് സുരേഷ് അത്തോളി പ്രൊഡക്ഷന്‍ കണ്ട്രോളറും, സി മോന് വയനാട് ആര്‍ട്ട് ഡയറക്ടറുമായി സിനിമയുടെ പിന്നണിയില്‍ എത്തുന്നു. പി. ആര്. ഓ. പ്രതീഷ് ശേഖര്‍.
Content Highlights: Gayathri Suresh Sreevidya Mullacheri Movie, Escape poster released, survival thriller
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..